ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതും മുറിക്കകത്ത് പ്രവേശിക്കുന്നതും ലൈംഗികബന്ധത്തിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെയാണ് 2021 മാര്‍ച്ചില്‍ മഡ്ഗാവ് ട്രയല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.
2021 -ല്‍ ഗുല്‍ഷര്‍ അഹമ്മദ് എന്നയാളിനെ ബലാത്സംഗ കേസില്‍ കുറ്റവിമുക്തനാക്കിക്കൊണ്ട് പുറപ്പെടുവിച്ച കീഴ്‌ക്കോടതിയുടെ വിധിയാണ് ബോംബെ ഹൈക്കോടതി തള്ളിയത് എന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയും പ്രതികള്‍ കോടതിയില്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അവര്‍ ഹോട്ടല്‍മുറിയില്‍ നടന്ന ലൈംഗികബന്ധത്തിന് സമ്മതം നല്‍കി എന്നായിരുന്നു കീഴ്‌ക്കോടതിയുടെ നിരീക്ഷണം. അങ്ങനെയാണ് ഗുല്‍ഷര്‍ അഹമ്മദിനെ കുറ്റവിമുക്തനാക്കുന്നത്. എന്നാല്‍, ഈ ഉത്തരവാണ് ഹൈക്കോടതി തള്ളിയത്. സപ്തംബര്‍ മൂന്നിനായിരുന്നു ഇതെങ്കിലും ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
ഹോട്ടല്‍ മുറിയില്‍ പ്രതിക്കൊപ്പമാണ് യുവതി പ്രവേശിച്ചതെങ്കില്‍ പോലും അത് ലൈംഗികബന്ധത്തിന് സമ്മതം നല്‍കലല്ല എന്നായിരുന്നു കോടതി നിരീക്ഷിച്ചത്. മാത്രമല്ല, സംഭവം നടന്ന ഉടനെ തന്നെ യുവതി പരാതിയും നല്‍കിയിരുന്നു. വിദേശത്ത് ജോലി വാങ്ങി നല്‍കാമെന്നും അതിന്റെ ഏജന്‍സിയുമായുള്ള കൂടിക്കാഴ്ച എന്നും പറഞ്ഞാണ് യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ചത്. പിന്നീട്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ബലാംത്സംഗം ചെയ്തു എന്നാണ് പരാതി.
പ്രതി കുളിമുറിയില്‍ കയറിയപ്പോള്‍ താന്‍ ഓടി രക്ഷപ്പെട്ടു എന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. പിന്നീട്, യുവതി പ്രതിക്കൊപ്പം ഹോട്ടലില്‍ ചെന്ന് മുറിയെടുത്തു എന്നു കാണിച്ചാണ് കീഴ്‌ക്കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍, മൂന്ന് വര്‍ഷത്തിന് ശേഷം ബോംബെ ഹൈക്കോടതി ആ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
63 1 minute read