കോഴിക്കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസല്‍. ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍ പറഞ്ഞു. ഇടതുപക്ഷം എതിര് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോര്‍ത്തും. ഭാവി നടപടികള്‍ ആലോചിക്കാന്‍ ഫൈസല്‍ അനുകൂലികള്‍ യോഗം ചേരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന് സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈ കാര്യം ആവശ്യപ്പെട്ടത്.