20 വര്‍ഷമായി സ്ഥിരം എത്തുന്ന സന്ദര്‍ശകന്റെ 104ാം പിറന്നാള്‍ ആഘോഷമാക്കി യുഎസിലെ റെസ്‌റ്റോറന്റ്. ഇതിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര്‍ അഭിനന്ദനവുമായി രംഗത്ത് വന്നു. സ്റ്റീവ് ബെല്ലിസ്സിമോ എന്നയാളുടെ 104ാം പിറന്നാള്‍ ആണ് ഗംഭീരമാക്കിയത്. യു.എസിലെ ഫ്‌ളോറിഡയിലാണ് ഈ റെസ്റ്റൊറന്റ് പ്രവര്‍ത്തിക്കുന്നത്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിപ്പും റെസ്റ്റൊറന്റ് അധികൃതര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ആറുവര്‍ഷം തുടര്‍ച്ചയായി സ്റ്റീവിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ഞങ്ങള്‍ അറിയുന്നതില്‍ വെച്ച് ഏറ്റവും എളിമയുള്ള, ദയയുള്ളയാളുടെ പിറന്നാളാഘോഷിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി ഞങ്ങളുടെ സ്ഥാപനത്തില്‍ സ്ഥിരമായി എത്താറുണ്ട് സ്റ്റീവ്. 2018 വരെ എല്ലാ ദിവസവും അദ്ദേഹം ഇവിടെ വരാറുണ്ടായിരുന്നു. റെസ്റ്റൊറന്റിലെ ഒരേ സ്ഥലത്താണ് അദ്ദേഹം ഇരിക്കാറ്.
എന്നും ഒരേ പ്രാതലാണ് ഓഡര്‍ ചെയ്യാറ്. പ്രാതല്‍ കഴിച്ചശേഷം അവിടെയിരുന്ന് പത്രങ്ങള്‍ വായിക്കുന്നതും അദ്ദേഹത്തിന്റെ ശീലമാണ്. നൂറാം പിറന്നാള്‍ ഞങ്ങള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നുറെസ്റ്റൊറന്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലാണ്.