LOCAL NEWS

സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനവും സാംസ്‌കാരിക സമ്മേളനവും

മാന്നാര്‍ KRC വായനശാലയുടെ
ആഭിമുഖ്യത്തില്‍ തറയില്‍ കിഴക്കേതില്‍ ഓമനയമ്മയ്ക്ക് നിര്‍മിച്ച് നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനവും സാംസ്‌കാരിക സമ്മേളന ഉത്ഘാടനവും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഓണക്കിറ്റ് വിതരണം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് നിര്‍വഹിച്ചു. SSLC +2 മെറിറ്റ് അവാര്‍ഡ് ദാനം മാന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് TV രത്‌നകുമാരി നിര്‍വഹിച്ചു.
ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് സമിതിയംഗം ജി. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയര്‍മാന്‍ B K പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, VR ശിവപ്രസാദ്, വത്സലാ ബാലകൃഷ്ണന്‍
ഗ്രാമപഞ്ചായത്തംഗം സുജാത മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്റ് സത്യ പ്രകാശ്, വ്യാപാരി വ്യവസായി ജില്ലാ സെക്രട്ടറി അബ്ദുല്‍ റഷീദ്, വ്യാപാരി വ്യവസായി രക്ഷാധികാരി മാന്നാര്‍ അബ്ദുല്‍ ലത്തിഫ് , മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ PN ശെല്‍വരാജന്‍, കലാധരന്‍ കൈലാസം വായനശാല സെക്രട്ടറി K A സുരേഷ്, രഞ്ജിത് KR എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button