കൊച്ചി വ?ദ്ധിച്ചുവരുന്ന ഇരുചക്ര വാഹന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ പാക്കേജിംഗും നവീകരിച്ച സവിശേഷതകളുമായി സ്പാര്‍ക്ക് മീന്‍ഡ ന്യൂതന എയര്‍/ ഓയില്‍ ഫില്‍ട്ടര്‍ ശ്രേണി അവതരിപ്പിച്ചു.
പുതിയ ഫില്‍ട്ടറുകളുടെ ഉപയോഗത്തിലൂടെ വാഹനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും മികച്ച ഫില്‍ട്രേഷനും എഞ്ചിന്‍ പരീക്ഷയും ഉറപ്പു നല്‍കുന്നു. ഈ പാക്കേജിംഗിന്റെ നിര്‍മ്മാണത്തിന് ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതും സംരക്ഷണ സവിശേഷതകളുള്ളതും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സഹായിക്കും. അധികകാലം നിലനില്‍ക്കുന്നു, മാറ്റിസ്ഥാപിക്കാനുള്ള കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നു എന്നതെല്ലാം ഇതിന്റെ പ്രത്യേകതകളാണ്. നവികരിച്ച ഫില്‍ട്ടറുകളുടെ ഉപയോഗത്തിലൂടെ ശുദ്ധവും ഫില്‍റ്റര് ചെയ്തതുമായ എയര്‍ / ഓയില്‍ ലഭ്യമാക്കുന്നതു മൂലം എഞ്ചിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ വാഹന ഉപയോഗം മറക്കാനാകാത്തൊരു അനുഭവം നല്‍കുമെന്നും കമ്പനി ആഫ്റ്റര്‍ മാര്‍ക്കറ്റ് ഡിവിഷന്‍ സി.ഇ.ഒ. അരുള്‍ നാഗ്പാല്‍ പറഞ്ഞു .
വാഹനത്തിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദത്തിലേക്കുള്ളൊരു സംഭാവനയുമാണിത്. കെഎം മാനദണ്ഡങ്ങള്‍ക്കനുസൃതമായി നവീകരിച്ച ബി എസ് 6 സീരീസിലുള്ള ഫില്‍റ്ററുകള്‍ കമ്പനി ഉടനെ വിപണിയില്‍ ഇറക്കും.
എല്ലാ ഉല്‍പന്ന ലൈനുകളിലും വിതരണ ചാനലുകളിലും ആഫ്റ്റര്‍ മാര്‍ക്കറ്റ് ഔട്ട് ലെ റ്റു കളിലും അപ് ഗ്രെഡ് ചെയ്ത പാക്കിംഗ് സംവിധാനം ഉടനെ നടപ്പിലാക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.