SPORTSCRICKET

സ്പിന്നില്‍ കുടുങ്ങി വെസ്റ്റിന്‍ഡീസ്; 150ന് പുറത്ത്; അശ്വിന് അഞ്ചു വിക്കറ്റ്

 

ind vs wi test match

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് 150ന് പുറത്ത്. ആര്‍. അശ്വിന്‍ അഞ്ചും രവീന്ദ്ര ജഡേജ മൂന്നുവിക്കറ്റുമെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. അലിക് അതനേസിന്റെ (99 പന്തില്‍ 47) ചെറുത്തുനില്‍പ്പ് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായത്.

60 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചുവിക്കറ്റെടുത്തത്. ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ആറാം വിക്കറ്റില്‍ ഹോള്‍ഡറും അല്‍തനേസും ചേര്‍ന്ന് ചെര്‍ത്തുനില്‍പ്പ് നടത്തിയെങ്കിലും 108 പന്തില്‍ 41 റണ്‍സെടുത്ത കൂട്ടുകെട്ട് പിരിഞ്ഞതോടെ വീണ്ടും തകര്‍ച്ചയിലായി.

തുടര്‍ന്ന് ബാറ്റേന്തിയ ഇന്ത്യ ആദ്യദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സെന്ന നിലയില്‍ തുടരുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (30), യശസ്വി ജയസ്വാളും(40) എന്നിവര്‍ ക്രീസിലുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker