തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ചോദ്യോത്തര വേളയില്‍ തന്നെ ബഹളം. പ്രതിപക്ഷത്ത് നിന്നുള്ള 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതില്‍ പ്രതിപക്ഷ നേതാവാണ് ഉന്നയിച്ചത്. സംസ്ഥാന – രാജ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ അപ്രധാനമാക്കിയെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഇല്ലാതാക്കിയെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. എന്നാല്‍ സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓര്‍മ്മിപ്പിച്ച സ്പീക്കര്‍, ചട്ടലംഘനം ഇല്ലെന്നും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളെന്ന നിലയിലാണ് നക്ഷത്രചിഹ്നമില്ലാത്തവ ആക്കിയതെന്നും മറുപടി പറഞ്ഞു.
സഭാ ചട്ടം അനുസരിച്ച് സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ടെന്നും കാരണം വിശദീകരിക്കേണ്ടതില്ലെന്നും എഎന്‍ ഷംസീര്‍ പറഞ്ഞു. സ്പീക്കറുടെ വിശദീകരണത്തിന് ശേഷവും പ്രതിഷേധം തുടര്‍ന്നു. ക്രമസമാധാന ചുമതല ഉള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് പ്രധാനമല്ലേയെന്നും അതില്‍ സംസ്ഥാന താത്പര്യം ഇല്ലേയെന്നും വിഡി സതീശന്‍ ചോദിച്ചെങ്കിലും മറുപടി നല്‍കാതെ സ്പീക്കര്‍ ചോദ്യോത്തോര വേളയിലേക്ക് കടന്നു. പ്രതിപക്ഷത്ത് നിന്നുള്ള ചോദ്
ദുരിതാശ്വാസ നിധി ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. സഭയില്‍ ബഹളവും മുഖ്യമന്ത്രിയുടെ മറുപടിയും തുടരുന്നു. ദുരിതാശ്വാസ നിധി വിനിയോഗത്തിന് കൃത്യമായ ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടെന്നും സുതാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ ഡയസിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരിന് ഒരു ചോദ്യത്തിനും ഉത്തരം മറച്ച് വക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇതിനിടെ പ്രതികരിച്ചു. ഒരു ഫയലും മുഖ്യമന്ത്രിയുടെ ഓഫീസ് കാണാതെ പോകില്ല. സ്പീക്കര്‍ക്കെതിരെ ഇത്തരം പ്രതിഷേധം ശരിയോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം ശരിയല്ലെന്നും സീറ്റിലിരുന്നാല്‍ മാത്രമേ മൈക് ഓണ്‍ ചെയ്യൂവെന്നും പ്രതിഷേധിച്ച പ്രതിപക്ഷ നിരയോട് സ്പീക്കര്‍ പറഞ്ഞു. കൂടിനിന്ന പ്രതിപക്ഷ അംഗങ്ങളോട് നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്നും സ്പീക്കര്‍ ചോദിച്ചു. ഇതില്‍ പ്രതിഷേധിച്ച വിഡി സതീശന്‍ സ്പീക്കറുടേത് അപക്വമായ നിലപാടെന്നും കുറ്റപ്പെടുത്തി. കസേരയിലിരുന്ന് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ പദവിക്ക് അപമാനമാണെന്നും ചോദ്യോത്തര വേള ബഹിഷ്‌കരിക്കുകയാണ് പ്രതിപക്ഷമെന്നും പറഞ്ഞു.
65 1 minute read