തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രാധാന്യമില്ലത്ത വിഷയങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നു. അഭ്യൂഹങ്ങളും ആരോപണങ്ങളുമാണ് അടിയന്തിര പ്രമേയമായി കൊണ്ടുവരുന്നത്. വ്യക്തിപരമായ ആരോപണങ്ങള്‍ അടിയന്തിര പ്രമേയമായി കൊണ്ടുവരാന്‍ പാടില്ലാന്നാണ് നിയമം. ഇതെല്ലാം ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അടിയന്തര പ്രമേയം അംഗീകരിക്കണോ എന്ന് തീരുമാനിക്കുന്നത് സ്പീക്കര്‍ ആണ്. എന്തും പറയാനുള്ള വേദിയല്ല നിയമസഭ. സഭയില്‍ ബാനര്‍, മുദ്രാവാക്യം വിളി തുടങ്ങിയവ പാടില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പാടില്ല. എന്നാല്‍ ഇതൊന്നും തനിക്ക് ബാധകമല്ലന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
സ്പീക്കറുടെ ഓഫീസ് ഇതുവരെ ഉപരോധിച്ച ചരിത്രമില്ല. നിയമസഭ കോപ്രായങ്ങളുടെ വേദിയാക്കരുത്. മുഹമ്മദ് റിയാസിനെയും കുടുംബത്തെയും സഭയില്‍ അപമാനിച്ചു. വഴിവിട്ട വാക്കുകളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉപയോഗിക്കുന്നത്. നിയമസഭയുടെ അന്തസ് കാക്കാന്‍ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.