LATESTNATIONAL

സ്പീക്കറെ അധിക്ഷേപിച്ചു; മഹാരാഷ്ട്രയില്‍ 12 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

മുംബൈ: നിയമസഭാ സ്പീക്കറെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ 12 ബിജെപി എംഎല്‍എമാരെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു. വ്യാജ ആരോപണങ്ങളാണ് എംഎല്‍എമാര്‍ക്കെതിരെ ഉള്ളതെന്നും അധിക്ഷേപകരമായ സംഭവം നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
‘ഇതെല്ലാം തെറ്റായ ആരോപണങ്ങളാണ്. ഒരു കഥ തയാറാക്കിയിരിക്കുകയാണ്. ബിജെപിയില്‍നിന്ന് ആരും ആരെയും അധിക്ഷേപിച്ചിട്ടില്ല. ഒബിസി സംവരണത്തിനു വേണ്ടി 12 എംഎല്‍എമാരില്‍ കൂടുതല്‍ ത്യജിക്കാന്‍ ഞങ്ങള്‍ തയാറാണ്’– ഫഡ്‌നാവിസ് പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു. ഒബിസി സംവരണം സമ്മേളനത്തില്‍ പ്രധാന വിഷയമായി പ്രതിപക്ഷം കൊണ്ടുവന്നതിനെ സൂചിപ്പിച്ചായിരുന്നു ഫഡ്‌നാവിസിന്റെ പരാമര്‍ശം.
ഒബിസി സംവരണ വിഷയത്തില്‍ വേണ്ടത്ര സമയം സംസാരിക്കാന്‍ സ്പീക്കര്‍ ഭാസ്‌കര്‍ ജാദവ് അനുവദിച്ചില്ലെന്നു ചൂണ്ടിക്കാട്ടി തിങ്കളാഴ്ച വലിയ ബഹളം പ്രതിപക്ഷം സഭയിലുണ്ടാക്കിയിരുന്നു. പ്രതിഷേധം നിയന്ത്രണാതീതമായതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. പ്രതിപക്ഷത്തെ നേതാക്കള്‍ കാബിനിലേക്കു വന്ന് മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചെന്നും ചിലര്‍ കയ്യേറ്റം ചെയ്‌തെന്നും സ്പീക്കര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker