കൊച്ചി: സ്മാര്‍ട് ഫോണ്‍ റിപ്പയറിങ് ക്ലാസുകളില്‍ ഓഗ് മെന്റഡ് റിയാലിറ്റി , വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്ന ലോകത്തെ ആദ്യ സ്ഥാപനമായി മലപ്പുറം ആസ്ഥാനമായ ബ്രിട്ട്കോ, ആന്റ് ബ്രിസ്കോ. കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലെ എക്സ് ആര് ഹൊറൈസന്‍ , വെര്‍ച്വല്‍ സ്റ്റുഡിയോയില്‍ മന്ത്രി പി.രാജീവ് ക്ലാസ് റൂം ലോഞ്ച് ചെയ്തു.
കേരള സര്‍ക്കാരിന്റെ കെജിസിഇ അംഗീകരമുള്ള ബ്രിട്കോ ആന്റ് ബ്രഡ്കോ , കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സ്കില്‍ ഡെവലപ്പമെന്റിനു കീഴിലുള്ള ടെലികോം സെക്ടര്‍ സ്കില്‍ കൗണ്‍സിലിന്റെ കേരളത്തില്‍ നിന്നുള്ള ഏക അക്കാദമിക് പാര്‍ട്ണറാണ്. ഫോണ്‍ അറ്റകുറ്റപ്പണിയുടെ പ്രാഥമിക പാഠങ്ങളെല്ലാം ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തെട കുടുതല്‍ സ്മാര്‍ട്ടായും ഓണ്‍ലൈനായും നടത്താം എന്നതാണ് ഈ ക്ലാസ്റൂമിന്റെ മെച്ചമെന്ന് ബ്രിട്കോ ആന്റ് ബ്രിഡ്കോ മാനേജിങ് ഡയറക്ടര്‍ മുത്തു കോഴിച്ചെന്ന വ്യക്തമാക്കി.
സാങ്കേതിക പാഠഭാഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനായാസം മനസിലാക്കാനാകും. തൊഴില്‍ സംരംഭകത്വ സാധ്യതകള്‍ ഏറെയുണ്ട്. സ്മാര്‍ട് ഫോണ്‍ മേഖലയില്‍ നാല് മാസം കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ പരിശീലനം സാധ്യമാകുന്ന രീതിയിലാണ് പാഠ്യപദ്ധതി.
സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ കോഴ്സായ സ്മാര്‍ട് ഫോണ്‍ ഫൗണ്ടേഷന് പ്രോഗ്രാം ഓണ്‍ലൈന്‍ പഠിക്കാന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പത്തും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ 20ഉം കോളേജ് വിദ്യാര്‍ത്ഥികള്‍ 30 ശതമാനവും ഫീസ് അടച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് നിശ്ചിത കാലയളവില്‍ 50 ശതമാനവും ഫീസ് ഇളവുണ്ട്.
1998ല്‍ ഇന്ത്യയിലാദ്യമായി മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കോഴ്സ് ബ്രിട്കോ ആന്റ് ബ്രിഡ്കോ ആരംഭിച്ചത് കോട്ടയ്ക്കലിലാണ്. ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 14 ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്.
കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി എക്സ് ആര് ഹൊറൈസണ്‍ ആണ് എ.ആര്, വി.ആര് ക്ലാസ് റൂമിന്റെ പ്രൊഡക്ഷന്‍ നിര്‍വഹിച്ചത്.
വിദ്യാഭ്യാസ മേഖലയിലും ടെലിവിഷന്‍ സംപ്രേഷനത്തിലും ഓഗ്മെന്റഡ് റിയാലിറ്റിയുടേയും വെര്‍ച്വല്‍ റിയാലിറ്റിയുടേയും സാധ്യതകള്‍ പ്രയോജനപ്പെടുത്തലാണ് ഹൊറൈസണ്‍ ലക്ഷ്യമിടുന്നത്.