BREAKING NEWSKERALA

സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ വില്ലേജ് ഓഫിസര്‍ മരിച്ചു; മെഡിക്കല്‍ കോളേജ് ഡോക്ടര്‍ക്കു സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വിധേയയായ വില്ലേജ് ഓഫിസര്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ജയന്‍ സ്റ്റീഫനെ സസ്‌പെന്‍ഡ് ചെയ്തു.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കു സ്വകാര്യ പ്രാക്ടീസിന് അനുവാദമില്ലാതിരിക്കെ ഡോ. ജയന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊല്ലം കലയപുരം പൂവറ്റൂര്‍ കിഴക്കു വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യയും അടൂര്‍ വില്ലേജ് ഓഫിസറുമായ എസ്.കല (49) ആണു മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി.
സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്നു ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂട്ടി ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ 10ന് മരിച്ചു.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ മന്ത്രി വീണാ ജോര്‍ജിനു പരാതി നല്‍കി. ഡോ. ജയന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ഡോ. ജയന്റെ പേരു രേഖകളില്‍ ഉള്‍പ്പെടുത്താത്ത ആശുപത്രി അധികൃതര്‍ മറ്റു 2 ഡോക്ടര്‍മാരാണു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതെന്നാണു വിശദീകരിച്ചത്. എന്നാല്‍ താന്‍ ശസ്ത്രക്രിയ നടത്തിയതായി ഡോ. ജയന്‍ അന്വേഷണ സമിതിയോടു സമ്മതിച്ചു. മരണകാരണം ഹൃദയസ്തംഭനമെന്നാണ് ആശുപത്രിയുടെ വിശദീകരണം. സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker