BREAKING NEWSENTERTAINMENTKERALATAMIL

‘സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളം ഉള്‍പ്പെടുന്ന ഇന്ത്യയില്‍’: പ്രകാശ് രാജ്

കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. താന്‍ രണ്ട് ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഡോ.എന്‍.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുക ആയിരുന്നു നടന്‍.
‘ഞാന്‍ വരുന്നത് രണ്ട് ഇന്ത്യയില്‍ നിന്നാണ് ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നത്. കേരളം ഉള്‍പ്പെടുന്ന ഇന്ത്യയില്‍ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’ പ്രകാശ് രാജ് പറഞ്ഞു.
സ്‌ക്രീനില്‍ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജെന്നും അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്പീക്കര്‍ എം.ബി. രാജേഷ് ചടങ്ങില്‍ പറഞ്ഞു.
സാമൂഹിക പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാടുകള്‍ പറയുന്നതില്‍ മടികാണിക്കാത്ത നടന്മാരില്‍ ഒരാളാണ് പ്രകാശ് രാജ്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമര്‍ശങ്ങള്‍ക്കും പ്രകാശ് രാജ് പാത്രമായിട്ടുണ്ട്. നിരവധി മലയാള സിനിമയുടെ ഭാ?ഗമാകാന്‍ നടന് സാധിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker