BREAKING NEWSKERALALATEST

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കെതിരേ കേസ്

കൊല്ലം: സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉള്‍പ്പെടെ നാല് പേര്‍ക്കെതിരേ കേസ്. മുന്‍മന്ത്രി ആര്‍.എസ്. ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. ആര്‍.എസ്. ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസാണ് കേസെടുത്തത്.
ആര്‍.എസ്.പിയുടെ മുതിര്‍ന്ന നേതാവ് കൂടിയായിരുന്ന ആര്‍.എസ്. ഉണ്ണിയുടെ പേരിലുള്ള സ്വത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ പ്രസിഡന്റായ ആര്‍.എസ്. ഉണ്ണി ഫൗണ്ടേഷന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. കേസില്‍ പ്രേമചന്ദ്രന്‍ രണ്ടാം പ്രതിയാണ്. ആര്‍.എസ്.പി. നേതാവ് കെ.പി. ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആര്‍.എസ്.പി. പ്രാദേശിക നേതാക്കളാണ്.
ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആര്‍.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ചെറുമക്കളുടെ ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും ചെറുമക്കളുടെ പരാതിയില്‍ പറഞ്ഞിരുന്നു.
അതേസമയം കുട്ടികളുടെ പേരിലുള്ള വസ്തു തന്നെയാണിതെന്നും ഒരുകാരണവശാലും അവര്‍ക്കെതിരേ നില്‍ക്കില്ലെന്നും വിഷയത്തില്‍ നേരത്തെ എന്‍.കെ. പ്രേമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker