KERALABREAKING NEWSLATEST

സ്വന്തം അനുജന്‍ ഒളിച്ചു കടന്നപ്പോള്‍ എവിടെയായിരുന്നു താങ്കളുടെ കപട രാജ്യസ്‌നേഹം? മേജര്‍ രവിയോടു യൂത്ത് ഫ്രണ്ട് എം

കോട്ടയം: രാജ്യസഭാ സീറ്റിലേയ്ക്ക് മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെ ലക്ഷ്യമിട്ട് രൂക്ഷപരാമ!ര്‍ശം നടത്തിയ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ യൂത്ത് ഫ്രണ്ട് എം രംഗത്ത്. ജനങ്ങളുടെ പണമാണ് പാഴാകുന്നതെന്നും ചില രാഷ്ട്രീയക്കാര്‍ക്ക് അധികാരമില്ലാതെ നില്‍ക്കാനാകില്ലെന്നുമായിരുന്നു മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്. എന്നാല്‍ മേജര്‍ രവിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബിറ്റു വൃന്ദാവന്‍ ആരോപിച്ചു.
‘പഴയ പട്ടാളക്കാരന്‍ എന്ന നിലയില്‍ കുറച്ചു പൊട്ട പടങ്ങള്‍ എടുത്തു എന്നു കരുതി ജനങ്ങളുടെ അട്ടിപ്പേര്‍ അവകാശമൊന്നും ആരും താങ്കളെ ഏല്പിച്ചിട്ടില്ല.’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാജ്യത്തു നിയമവും ഭരണഘടനയും അനുശാസിക്കുന്ന വിധമാണ് ജോസ് കെ മാണി രാജ്യസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാണി സാറിന്റെ മരണം മുന്നില്‍ക്കണ്ട് പിജെ ജോസഫ് കുറുക്കനെപ്പോലെ കണ്ണുവെച്ചപ്പോള്‍ അതു മനസ്സിലാക്കിയാണ് ജോസ് കെ മാണി രാജ്യസഭയിലേയ്ക്ക് പോയതെന്നും ഇല്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് രണ്ടില ചിഹ്നം നഷ്ടമായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ ഒരു രൂപ പോലും നഷ്ടമുണ്ടായില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയപ്പോള്‍ രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് ആ സീറ്റ് രാജിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാലായില്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ രവിയുടെ അനുജന്‍ കണ്ണന്‍ പട്ടാമ്പി കേസില്‍ പ്രതിയായി അകത്തു പോയപ്പോള്‍ താങ്കളുടെ പ്രസ്താവന കണ്ടില്ലല്ലോ എന്നു ബിറ്റു ചോദിച്ചു. അദ്ദേഹം ഏതു കേസിലാണ് അകത്തു പോയത്? സ്ത്രീസുരക്ഷയ്ക്കായി വാ തോരാതെ പ്രസംഗിക്കുന്ന താങ്കള്‍ അനുജന്റെ കാര്യത്തില്‍ വായില്‍ കോലിട്ടു കുത്തിയിട്ടും ഒന്നും മണ്ടിയില്ലല്ലോ? കണ്ണന്‍ പട്ടാമ്പി കസ്റ്റഡിയില്‍ നിന്ന് മുങ്ങിയെന്ന വാര്‍ത്തകളും അദ്ദേഹം ചൂണ്ടിക്കാട്ടി.
മേജര്‍ രവിയ്ക്ക് ഒരു തുറന്ന കത്ത് എന്ന പേരില്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലാണ് മേജര്‍ രവിയ്‌ക്കെതിരെ ബിറ്റു രംഗത്തെത്തിയത്. ജോസ് കെ മാണി കേരളത്തിലെ പൊതുജനങ്ങള്‍ക്ക് എന്തു നഷ്ടമാണ് വരുത്തി വെച്ചതെന്ന് അദ്ദേഹം ചോദിച്ചു. 2009ലും 2014ലും കോട്ടയത്തു നിന്ന് മികച്ച ഭൂരിപക്ഷത്തോടെയാണ് ജോസ് കെ മാണി ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ ജോസ് കെ മാണി ചുക്കാന്‍ പിടിച്ചെന്നും അദ്ദേഹത്തെ മികച്ച എംപിയായി കേരളത്തിലെ മാധ്യമസ്ഥാപനം തെരഞ്ഞെടുത്തിരുന്നുവെന്നും ബിറ്റു വൃന്ദാവന്‍ ചോദിക്കുന്നു. മേജര്‍ രവിയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയിലാണ് യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിയമസഭാംഗമായിരിക്കേയാണ് ഹൈബി ഈഡനും അടൂര്‍ പ്രകാശും കെ മുരളീധരനുമെല്ലാം പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് പോകുന്ന രാഷ്ട്രീയനേതാവല്ല ജോസ് കെ മാണി. രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചപ്പോള്‍ താങ്കള്‍ ഉറങ്ങുകയായിരുന്നോ എന്നും മേജര്‍ രവിയോട് അദ്ദേഹം ചോദിച്ചു.
‘സൗത്ത് ഇന്ത്യയിലെ ഏക സയന്‍സ് സിറ്റി മുതല്‍, കാലവൂരിലെ ട്രിപ്പിള്‍ ഐ ടി, മാസ് കമ്മ്യൂണിക്കേഷന്‍,ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍,രണ്ടു കേന്ദ്രിയ വിദ്യാലയങ്ങള്‍ അങ്ങനെ എണ്ണിയാല്‍ തീരാത്ത പ്രവര്‍ത്തങ്ങള്‍ നടത്തിയ വ്യക്തി ആണ് ജോസ് കെ മാണി.അദ്ദേഹം എം പി ആയതിനു ശേഷമാണ് കേന്ദ്ര റോഡ് ഫണ്ട് എന്ന ഒരു പദ്ധതി ഉണ്ടു എന്നു പൊതു ജനങ്ങള്‍ അറിയുന്നത്.’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. റബര്‍ കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജോസ് കെ മാണി നടത്തിയ നിരാഹാര സമരവും അദ്ദേഹം ഓര്‍മിപ്പിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker