LATESTKERALA

‘സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണയില്ല’; ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര

തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് വടക്കാഞ്ചേരി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാർലമെൻ്റിലേക്കോ മത്സരിക്കാനില്ല. സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ ലഭിച്ചില്ല എന്നും അനിൽ അക്കര പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി 13,580 വോട്ടുകൾക്കാണ് അനിൽ അക്കരയെ തോല്പിച്ചത്.

അതേസമയം, ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്ന് അക്കര പറഞ്ഞു. ഇവ തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

Back to top button