BREAKING NEWSLATESTNATIONAL

‘സ്വയംഭോഗത്തില്‍ പിഎച്ച്ഡി’; പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയ യുണിവേഴ്‌സിറ്റിക്ക് വിമര്‍ശനം

വിദ്യാര്‍ത്ഥി ചെയ്ത സ്വയംഭോഗത്തേക്കുറിച്ചുള്ള ഗവേഷണത്തില്‍ സര്‍വകലാശാലയ്ക്ക് മേല്‍ വിമര്‍ശനം. യുകെയിലാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളേക്കൊണ്ട് ഇത്തരത്തില്‍ ഗവേഷണം നടത്തുവാന്‍ പ്രേരിപ്പിച്ചതിനും അത് പ്രസിദ്ധീകരിച്ചതിനുമാണ് യൂണിവേഴ്‌സിറ്റിക്ക് വിമര്‍ശനം കേള്‍ക്കേണ്ടതായി വരുന്നത്.
കാള്‍ ആന്‍ഡേഴ്‌സണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരത്തില്‍ ഗവേഷണം നടത്തിയിരിക്കുന്നത്. ജാപ്പനീസ് ലൈംഗികസാഹിത്യമായ ഷോട്ട സ്വയംഭോഗത്തെ എത്രമാത്രം സഹായിക്കും എന്ന വിഷയത്തില്‍ ആയിരുന്നു ആന്‍ഡേഴ്‌സണിന്റെ ഗവേഷണം. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി അത് സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുകയായിരുന്നു.
ആന്‍ഡേഴ്‌സന്റെ തീസിസ് രേഖകള്‍ അനുസരിച്ച് കോമിക്‌സില്‍ ‘മനോഹരമായ അല്ലെങ്കില്‍, മിക്കപ്പോഴും, ലൈംഗികത പ്രകടമാക്കുന്ന രീതിയില്‍’ ചെറുപ്പക്കരായ കഥാപാത്രങ്ങള്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ ഈ പുസ്തകം വായിക്കുമ്പോള്‍ വ്യക്തികളില്‍ എങ്ങിനെയാണ് ലൈംഗിക സുഖം അനുഭവിക്കുന്നുവെന്ന് മനസ്സിലാക്കുക എന്നതായിരുന്നു ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം.
മൂന്ന് മാസക്കാലമാണ് ഈ പഠനത്തിന് വേണ്ടി ചിലവഴിച്ചത്. ഈ പരീക്ഷണത്തിന്റെ ഭാഗമായി പോണ്‍ വീഡിയോ കാണുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും മാറേണ്ടതായി വന്നുവെന്നും ആന്‍ഡേഴ്‌സന്‍ വിശദീകരിച്ചു.
ഈ മൂന്ന് മാസത്തെ ഗവേഷണത്തിനിടെ, താന്‍ ലൈംഗികതയും എല്ലാത്തരം അശ്ലീലതകളും ഒഴിവാക്കിയതായി ആന്‍ഡേഴ്‌സണ്‍ അവകാശപ്പെട്ടുവെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഗവേഷണത്തിന്റെ ആദ്യഭാഗമെന്ന നിലയില്‍ അദ്ദേഹം സര്‍വേകളും അഭിമുഖങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ദീര്‍ഘകാലമായുണ്ടായിരുന്ന പ്രണയ ബന്ധത്തില്‍ നിന്നും പുറത്തുവന്നതായും ആന്‍ഡേഴ്‌സണ്‍ പറയുന്നു.
‘ഈ പരീക്ഷണത്തിനിടെ ഒറ്റയ്ക്ക് ജീവിക്കാന്‍ ഇടയായി, ഏറെ നാള്‍ നീണ്ട ബന്ധത്തിന് ശേഷം ഞാന്‍ പുറത്തേക്ക് വന്നു. ഈ രീതി പര്യവേക്ഷണം ചെയ്യാനുള്ള എന്റെ സന്നദ്ധതയ്ക്കും ഉത്സാഹത്തിനും ഈ ഘടകങ്ങള്‍ കാരണമായിരിക്കാം,’ അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.
ഏറ്റവുമൊടുവില്‍, 4,000 വാക്കുകളുള്ള തന്റെ റിസര്‍ച്ച് പേപ്പര്‍ സമര്‍പ്പിക്കുകയും ചെയ്തു. ‘ജേണല്‍ ഓഫ് ക്വാളിറ്റേറ്റീവ് റിസര്‍ച്ച്’ എന്ന പ്രസിദ്ധീകരണത്തിലാണ് ആന്‍!ഡേഴ്‌സന്റെ ‘ഞാന്‍ ഒറ്റയ്ക്കല്ല നമ്മളെല്ലാവരും ഒറ്റയ്ക്കാണ്: ജപ്പാനിലെ ഷോട്ട ഉപസംസ്‌കാരത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ സ്വയംഭോഗം ഒരു എത്‌നോഗ്രാഫിക് രീതിയായി ഉപയോഗിക്കുന്നു’ എന്ന തലക്കെട്ടുള്ള പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്.
‘അതിനാല്‍, എന്റെ ഗവേഷണ പങ്കാളികള്‍ എന്നോട് പറഞ്ഞ അതേ രീതിയില്‍ ഞാന്‍ കോമിക്‌സ് വായിക്കാന്‍ തുടങ്ങി: ഒപ്പം സ്വയംഭോഗം ചെയ്യുവാനും,’ അതില്‍ പറയുന്നു.
അതേസമയം, ഈ പ്രബന്ധം പുറത്തുവന്നതോടെ ആന്‍ഡേഴ്‌സണും മാഞ്ചസ്റ്റര്‍ സര്‍വകലാശാലയും സമൂഹമാധ്യമങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്കിടയില്‍ നിന്നും കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുവാന്‍ തുടങ്ങി. ഇവരില്‍ പലരും പ്രബന്ധത്തെ ‘സ്വയംഭോഗത്തെക്കുറിച്ചുള്ള പിഎച്ച്ഡി’ എന്നാക്കി മുദ്രകുത്തുകയും ചെയ്തു.
വിമര്‍ശനം രൂക്ഷമായതോടെ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി സര്‍വകലാശാല വ്യക്തമാക്കി.
‘നിലവില്‍ പിഎച്ച്ഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു വിദ്യാര്‍ത്ഥിയുടെ കണ്ടെത്തലുകള്‍, ഞങ്ങള്‍ വളരെ ഗൗരവമായി എടുക്കേണ്ട തരത്തില്‍ ആശങ്കകളും പരാതികളും ഉയര്‍ത്തിയിട്ടുണ്ട്.’ സര്‍വകലാശാലയുടെ ഒരു വക്താവ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker