തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് ഒരു പവന് 640 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,120 രൂപയാണ്.
ലോകമെമ്പാടുമുള്ള വിപണികളില്‍ മാന്ദ്യ സൂചനകള്‍ നിലനില്‍ക്കെ ഇന്നലെ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായി. ഡോളറിനെതിരെ 84.19 റെക്കോര്‍ഡ് ഇടിവിലായിരുന്നു രൂപ. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2384 ഡോളറില്‍.എത്തി.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,390 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,285 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാമിന് 3 രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയാണ്
ഓഗസ്റ്റിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ഓഗസ്റ്റ് 1 – ഒരു പവന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 – ഒരു പവന് സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ