BREAKINGBUSINESSKERALA

സ്വര്‍ണവില വീണ്ടും താഴേക്ക്; ആശ്വാസത്തില്‍ വിവാഹ വിപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രാവിലെ വില മാറ്റമില്ലാതെ നിലനിര്‍ത്തി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും വിലയില്‍ മാറ്റം വന്നിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 51,000 ത്തിനു താഴേക്കെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 50,400 രൂപയാണ്.
ഇന്നലെ 760 രൂപ പവന് കുറഞ്ഞിരുന്നു. സ്വര്‍ണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവ് ഉണ്ടായത്. 4,600 രൂപയാണ് കഴിഞ്ഞ 8 ദിവസംകൊണ്ട് പവന് കുറഞ്ഞത്.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,300 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5230 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 11 രൂപയോളം കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ്

ജൂലൈയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

ജൂലൈ 1 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 – ഒരു പവന് സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 – ഒരു പവന് സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 53,680 രൂപ
ജൂലൈ 10 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 53,680 രൂപ
ജൂലൈ 11 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 14 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 15 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 – ഒരു പവന് സ്വര്‍ണത്തിന് 720 രൂപ ഉയര്‍ന്നു. വിപണി വില 55,000 രൂപ
ജൂലൈ 18 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,880 രൂപ
ജൂലൈ 19 – ഒരു പവന് സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 54,520 രൂപ
ജൂലൈ 20 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 54,240 രൂപ
ജൂലൈ 21 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 54,240 രൂപ
ജൂലൈ 22 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 54,160 രൂപ
ജൂലൈ 23 – ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 23 – ഒരു പവന് സ്വര്‍ണത്തിന് 2000 രൂപ കുറഞ്ഞു. വിപണി വില 51,960 രൂപ
ജൂലൈ 24 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,960 രൂപ
ജൂലൈ 25 – ഒരു പവന് സ്വര്‍ണത്തിന് 760 രൂപ കുറഞ്ഞു. വിപണി വില 51,200 രൂപ
ജൂലൈ 26 – ഒരു പവന് സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു.വിപണി വില 50,400 രൂപ

Related Articles

Back to top button