കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള ഒരു കാര്‍ കൂടി കസ്റ്റംസ് പിടികൂടി. ഉദിനൂര്‍ സ്വദേശി വികാസിന്റേതാണ് കാര്‍. സ്വര്‍ണക്കടത്തിന് അകമ്പടി പോയ ഈ കാര്‍ ഓടിച്ചത് അര്‍ജ്ജുന്റെ സുഹൃത്ത് തിമിരി സ്വദേശി പ്രണവാണ്. പ്രണവിനെയും വികാസിനെയും കസ്റ്റംസ് ചോദ്യം ചെയ്തു.
വെള്ളിയാഴ്ച കസ്റ്റംസിന്റെ കാസര്‍കോട് സംഘമാണ് ഈ കാര്‍ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്തിന് അകമ്പടി പോകാന്‍ ഈ കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയത്.
നിലവില്‍ ഈ കാര്‍ ചന്ദേര പോലീസ് സ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടമയായ വികാസില്‍ നിന്ന് പ്രണവ് കാര്‍ വാടകയ്ക്ക് എടുത്ത് സ്വര്‍ണക്കടത്തിന് എക്‌സ്‌കോര്‍ട്ട് പോകാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.