KERALABREAKING NEWSLATEST

സ്വര്‍ണക്കടത്ത് കേസ്; ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയ്ക്ക് ജാമ്യം

 


തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കൊച്ചിയിലെ പ്രത്യേക കോടതിയാണ് സ്വപ്നയ്ക്കു ജാമ്യം നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സ്വപ്നയ്ക്കു ജാമ്യം ലഭിച്ചിരുന്നു. എന്‍ഐഎ കേസില്‍ കസ്റ്റഡി തുടരുന്നതിനാല്‍ സ്വപ്നയ്ക്കു പുറത്തിറങ്ങാനാവില്ല.

Related Articles

Back to top button