LATESTBREAKING NEWSKERALA

സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ല, സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ല; അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് ഷാഫി പറമ്പില്‍.സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്റെ പ്രസ്താവന. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തിന് പ്രത്യേക താല്‍പ്പര്യമില്ല. മടിയില്‍ കനമില്ലെന്നോ വഴിയില്‍ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് രഹസ്യമൊഴിയില്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വപ്നയുടെ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ലെന്നു ഷാഫി ചോദിച്ചു. സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണ്?. എന്തിനാണ് ധൃതി പിടിച്ച് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്?.

മധ്യസ്ഥനായെത്തിയ ഷാജ് കിരണും വിജിലന്‍സ് മേധാവിയായിരുന്ന എഡിജിപി അജിത് കുമാറുമായി എന്താണ് ബന്ധം. അജിത് കുമാര്‍ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രിക്ക് വേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണ്?. തന്റെ ഭരണകാലത്ത് അവതാരങ്ങള്‍ ഉണ്ടാകില്ലെന്നും, അവതാരങ്ങള്‍ക്കെതിരെ ജാ?ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കു വേണ്ടിയല്ല എഡിജിപി അജിത് കുമാര്‍ ഷാജ് കിരണുമായി സംസാരിച്ചതെങ്കില്‍ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നല്‍കിയത്. സ്വപ്നയ്‌ക്കെതിരെ കേസ് എടുത്ത പൊലീസ് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ച ഷാജ് കിരണിനെതിരെ കേസ് എടുക്കുന്നില്ല. ആരാണ് ഷാജ് കിരണ്‍?. ആരാണ് വ്യവസായി ഇബ്രാഹിം? ഇവര്‍ക്കെന്താണ് കേസില്‍ താല്‍പര്യം, എന്തിനാണ് അവര്‍ 164 തിരുത്താന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഷാജ് കിരണിന് പൊലീസ് അവസരമൊരുക്കുകയായിരുന്നുവെന്നും ഷാഫി ആരോപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker