BUSINESSMARKET

സ്വര്‍ണ വില ഉയര്‍ന്നു, പവന് 240 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ സ്വര്‍ണ വില 33,600 രൂപ.കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില 33,360ല്‍ തുടരുകയായിരുന്നു. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. പത്തു മാസത്തെ താഴ്ന്ന നിരക്കിലേക്ക് കഴിഞ്ഞ അഞ്ചിനു വില എത്തിയിരുന്നു.ഗ്രാമിന് ഇന്ന് കൂടിയത് മുപ്പതു രൂപ. 4200 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഏറ്റക്കുറിച്ചിലുകളോടെ തുടരാനാണ് സാധ്യത എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker