മാന്നാര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ജാഥയുടെ സ്വാഗത സംഘം മാന്നാറില്‍ രൂപികരിച്ചു. വിദ്യാഭ്യാസ ഗുണ നിലവാരം ഉറപ്പുവരുത്തുവാന്‍ കേരള സമൂഹത്തില്‍ ചര്‍ച്ച ഉയര്‍ന്നുവരണം എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ജാഥ നവംബര്‍ 14 നു കാസര്‍ഗോഡ് നിന്നും ആരംഭിച്ചു. ഡിസംബര്‍ 10 ന് തിരുവനന്തപുരത്തു സമാപിക്കുന്ന ജാഥ ഡിസംബര്‍ 4 നു മാന്നാര്‍ കുരട്ടിയമ്പലം ജംഗ്ഷനില്‍ പകല്‍ 11 മണിക്ക് എത്തിച്ചേരുന്നു. ജാഥാ സ്വീകരണത്തിനായുള്ള സംഘാടക സമിതി രൂപീകരണയോഗം പരിഷത്ത് ചെങ്ങന്നൂര്‍ മേഖല കമ്മിറ്റിയംഗം പി എന്‍ . ശെല്‍വരാജന്റെ അധ്യക്ഷതയില്‍ മേഖല സെക്രട്ടറി പി കെ ശിവന്‍കുട്ടി ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍പേഴ്‌സനായി മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി, വൈസ് ചെയര്‌പേഴ്‌സണ്‍മാരായി പി എന്‍ ശെല്‍വരാജന്‍, ടി എസ് ശ്രീകുമാര്‍, ജയകൃഷ്ണന്‍ ജി, പാര്‍വതി രാജു. ജനറല്‍ കണ്‍വീനര്‍ പരിഷത് യുണിറ്റ് സെക്രട്ടറി മോനു ജോണ്‍ ഫിലിപ്പ്, ജോയിന്റ് കണ്‍വീനര്‍മാരായി ലാജി ജോസഫ് (ഫിനാന്‍സ്) രതീഷ് കൃഷ്ണന്‍കുട്ടി (പബ്ലിസിറ്റി) അന്നമ്മ ബേബി (റിസപ്ഷന്‍) എലിസബത്ത് സജി (പ്രോഗ്രാം) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
147 Less than a minute