BREAKING NEWSKERALA

സ്വിഫ്റ്റ് സൂപ്പറാാാാ… ഒരു മാസം = 3 കോടി

തിരുവനന്തപുരം: സംസ്ഥാന, അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരുമാസം പിന്നിട്ടപ്പോള്‍ കൂടുതല്‍ ജനപ്രിയത നേടി മുന്നോട്ടുപോവുകയാണ്. 1078 യാത്രകളില്‍നിന്നായി 3,01,62,808 രൂപയാണ് വരുമാനം. 549 ബസുകളിലായി 55,775 പേരാണ് ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തത്.
എ സി സീറ്റര്‍, നോണ്‍ എ സി സീറ്റര്‍, എ സി സ്ലീപ്പര്‍ എന്നീ വിഭാഗത്തിലുളള ബസുകളാണ് സ്വിഫ്റ്റ് സംവിധാനത്തില്‍ സര്‍വീസ് നടത്തുന്നത്. നോണ്‍ എ സി വിഭാഗത്തില്‍ പതിനേഴും എസി സീറ്റര്‍ വിഭാഗത്തില്‍ അഞ്ചും വിഭാഗത്തില്‍ നാലും സര്‍വീസാണ് ദിനംപ്രതിയുള്ളത്.
എസി സ്ലീപ്പറില്‍ കോഴിക്കോട്‌ബെംഗളൂരു രണ്ട് ട്രിപ്പ്, കണിയാപുരം ബെംഗളൂരു, തിരുവനന്തപുരം ബെംഗളൂരു ഓരോ ട്രിപ്പുമാണ് ദിവസവുമുള്ളത്. എസി സീറ്റര്‍ വിഭാഗത്തില്‍ കോഴിക്കോട്‌ബെംഗളൂരു, തിരുവനന്തപുരം പാലക്കാട് രണ്ട് വീതം സര്‍വീസും പത്തനംതിട്ട ബെംഗളൂരു ഒരു സര്‍വീസും നടത്തുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker