BREAKING NEWSKERALALATEST

സ്‌കൂള്‍ വിദ്യാര്‍ഥിനി ഫ്‌ലാറ്റിന്റെ മുകള്‍നിലയില്‍ നിന്നു വീണു മരിച്ചു

കോട്ടയം: ഫ്‌ലാറ്റിന്റെ 12–ാം നിലയില്‍നിന്നു വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ (15) ആണ് മരിച്ചത്. 10–ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാത്രി 10നാണ് സംഭവം.
ശബ്ദം കേട്ട് എത്തിയ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫ്‌ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker