കൊച്ചി : സ്കോഡ കുഷാഖിന്റെ പുതിയ മോഡലായ മോണ്ടെകാര്‍ലോ ബാഡ്ജോടുകൂടിയ കാര്‍ വിപണിയില്‍ എത്തി. ഫോര്‍മുല വണ്‍ റേസിങ്ങിലെ വെല്ലുവിളിയായ മോണ്ടെകാര്‍ലോ റാലിയില്‍ കരുത്ത് തെളിയിച്ചതാണ് സ്കോഡ.
നാല് വേരിയന്റുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. കുഷാഖ് 1.0 ടിഎസ്ഐ എം.ടി 15,999,00 രൂപ, 1.0 ടിഎസ്്ഐഎ ടി 17,69,000, 1.5 ടിഎസ്ഐ എംടി 17,89,00 രൂപ, 1.5 ിഎസ്്ഐ എടി 19,49,000 ര എന്നിങ്ങനെയാണ് വില. കൂടിയ മോഡലായ 1.5 ടിഎസ്ഐ എടി 8 സ്പീഡ് എസ്ജിയാണ്.
ടൊര്‍ണാഡോ റെഡ് , കാന്‍ഡി വൈറ്റ് നിറങ്ങളിലാണ് ലഭ്യമാകുക.
സ്കോഡ ഇന്ത്യയുടെ 2.9 പ്രൊജക്ടിറ്റിന്റെ തുടക്കമെന്ന നിലയില്‍ വിപണിയില്‍ എത്തിയ കുഷാഖ് ഈ വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയും കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചതായും സ്കോഡ ഇന്ത് ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു