BUSINESSBUSINESS NEWS

സൗജന്യ എല്‍പിജി സിലിണ്ടര്‍ ഓഫറുമായി പേടിഎം

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ പേടിഎമ്മിന്റെ ഉടമകളായ, വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന പുതിയ ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ നിലവില്‍ പേടിഎം ഉപയോഗിച്ച്, എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഭാരത് ഗ്യാസ് ബുക്കിംഗ്, പേടിഎം ആപ്പില്‍ എക്‌സ്‌ക്ലൂസീവായി ലഭ്യമാണ്.
ഏറ്റവും പുതിയ ഓഫര്‍പ്രകാരം പുതിയ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ആദ്യ ബുക്കിംഗില്‍ 30 രൂപയുടെ ഫഌറ്റ് ക്യാഷ് ബാക്ക് ലഭിക്കും. ഇതിനായി പേടിഎം ആപ്പില്‍ പെയ്‌മെന്റ് പൂര്‍ത്തിയാക്കുമ്പോള്‍ ഫസ്റ്റ് സിലിണ്ടര്‍ (FIRSTCYLINDER) എന്ന പ്രൊമോ കോഡ് അപ്ലൈ ചെയ്താല്‍ മതിയാകും. ഇന്‍ഡെയ്ന്‍, എച്ച്പി ഗ്യാസ്, ഭാരത് ഗ്യാസ് എന്നീ മൂന്ന് പ്രധാന എല്‍പിജി കമ്പനികളുടെയും സിലിണ്ടര്‍ ബുക്കിംഗിന് ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാണ്. പേടിഎം നൗ പേടിഎം ലേറ്റര്‍ പ്രോഗ്രാമായ പേടിഎം പോസ്റ്റ് പെയ്ഡില്‍ എന്റോള്‍ ചെയ്തുകൊണ്ട് സിലിണ്ടര്‍ ബുക്കിംഗിന് അടുത്ത മാസം പണമടയ്ക്കാവുന്ന ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഇതിനുപുറമേ, നിലവിലെ പേടിഎം ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ സൗജന്യമായി ലഭിക്കാനും അവസരം ഉണ്ട്. പേടിഎം ആപ്പില്‍ പേയ്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഫ്രീ ഗ്യാസ് (‘FREEGAS’) എന്ന കൂപ്പണ്‍ കോഡ് ഉപയോഗിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.
ഗ്യാസ് സിലിണ്ടറുകളുടെ ഡെലിവറി ട്രാക്ക് ചെയ്യുക, റീഫില്ലിനുള്ള ഓട്ടോമേറ്റഡ് ഇന്റലിജന്റ് റിമൈന്‍ഡറുകള്‍ ലഭിക്കുക തുടങ്ങിയ നൂതന ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ച് അടുത്തിടെ കമ്പനി സിലിണ്ടര്‍ ബുക്കിംഗ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് ബുക്ക് ഗ്യാസ് സിലിണ്ടര്‍ ടാബില്‍ ചെന്ന് ഗ്യാസ് സേവനദാതാവിനെ തിരഞ്ഞെടുക്കുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍, എല്‍പിജി ഐഡി/കണ്‍സ്യൂമര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. അതിനു ശേഷം പേടിഎം വാലറ്റ്, പേടിഎം യുപിഐ, കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ് തുടങ്ങിയ പെയ്‌മെന്റ് മോഡ് തിരഞ്ഞെടുത്ത് പെയ്‌മെന്റ് നടത്തുകയുമാണ് ചെയ്യേണ്ടത്. അടുത്തുള്ള ഗ്യാസ് ഏജന്‍സി രജിസ്‌റ്റേര്‍ഡ് വിലാസത്തില്‍ സിലിണ്ടര്‍ ഡെലിവറി ചെയ്യുന്നതാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker