BUSINESSBANKING

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി രൂപ അറ്റാദായം

കൊച്ചി: 2022 23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്തംബറില്‍ അവസാനിച്ച ്രൈതമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ്. പാദവാര്‍ഷിക അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന ്രൈതമാസ അറ്റ പലിശ വരുമാനമാണ്. 3.21 ശതമാനം അറ്റ പലിശ മാര്‍ജിനോടെയുള്ള ഈ നേട്ടം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ഞഛഋ) 1707 പോയിന്റുകള്‍ ഉയര്‍ത്തുകയും ചെയ്തു. റിട്ടേണ്‍ ഓണ്‍ അസ്സെറ്‌സ് (ഞഛഅ)
0.36 ശതമാനത്തില്‍ നിന്ന് 0.64 ശതമാനമായി മികച്ച വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 14.10 ശതമാനം വര്‍ധിച്ച് 30,548 കോടി രൂപയായി. സേവിങ്‌സ് നിക്ഷേപം 14 ശതമാനവും കറന്റ് നിക്ഷേപം 14.65 ശതമാനവും വര്‍ധിച്ച് യഥാക്രമം 25,538 കോടി രൂപയും 5010 കോടി രൂപയിലുമെത്തി. റീട്ടെയ്ല്‍ നിക്ഷേപം 5.71 ശതമാനം വര്‍ധിച്ച് 87,111 കോടി രൂപയിലും, എന്‍ആര്‍ഐ നിക്ഷേപം 2.52 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.
മൊത്തം വായ്പകളില്‍ 16.56 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കോര്‍പറേറ്റ് വായ്പകളില്‍ 42.07 ശതമാനമാണ് വര്‍ധന. വലിയ കോര്‍പറേറ്റ് വിഭാഗത്തില്‍ എ റേറ്റിങ്ങും അതിനു മുകളിലുമുള്ള അക്കൗണ്ടുകളുടെ വിഹിതം 75 ശതമാനത്തില്‍ നിന്നും 93 ശതമാനമായി വര്‍ദ്ധിച്ചു. വാഹന വായ്പകള്‍ 31.07 ശതമാനം വര്‍ധിച്ചു. വ്യക്തിഗത വായ്പകള്‍ 187.21 ശതമാനവും സ്വര്‍ണ വായ്പകള്‍ 36.34 ശതമാനവും വര്‍ധിച്ചു. 1.40 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്തതിലൂടെ 472 കോടി രൂപയുടെ വായ്പയും വിതരണം ചെയ്തു.
ബിസിനസ് നയങ്ങള്‍ ദിശാമാറ്റങ്ങളോടെ നടപ്പിലാക്കിയ തന്ത്രപ്രധാനമായ നീക്കങ്ങള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പ്രതീക്ഷിത വളര്‍ച്ച നേടാനും കോര്‍പറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ എന്നീ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker