BREAKING NEWSGULFNRIWORLD

സൗദി അറേബ്യയില്‍ അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചു

റിയാദ്: അഞ്ച് മുതല്‍ 11 വയസുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കുന്നതിനും ബുക്ക് ചെയ്യുന്നതിനും വിപുലമായ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കോവിഡ് ബാധിക്കുവാന്‍ ഉയര്‍ന്ന സാധ്യതയുള്ളവരില്‍ അഞ്ച് മുതല്‍ 11 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ആദ്യഘട്ടം നല്‍കുവാനുള്ള എല്ലാ സജജീകരണങ്ങളും പൂര്‍ത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രൈമറി, നഴ്‌സറി ഘട്ടങ്ങളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുള്ളത്.
രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിലെ പ്രാഥമിക വിദ്യാലയങ്ങളിലും നഴ്‌സറികളിലും ലഭ്യമായ സൗകര്യങ്ങളും സ്ഥലങ്ങളും പ്രയോജനപ്പെടുത്തി, കൊറോണ വൈറസിനെതിരെ ആരോഗ്യ മുന്‍കരുതലുകളും നിയന്ത്രണങ്ങളും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തന മാതൃകകള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി അറിയിച്ചു.
മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടികള്‍ക്ക് ചെറിയ അളവില്‍ മാത്രമാണ് വാക്‌സിന്‍ നല്‍കുകയെന്ന് ഡോ. മുഹമ്മദ് അല്‍ അബ്ദാലി നേരത്തെ അറിയിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker