EDUCATION

സർവകലാശാലാ പരീക്ഷകൾ ജൂൺ ആദ്യവാരം

ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷകൾക്കു ശേഷം ജൂൺ ആദ്യവാരം സർവകലാശാലാ പരീക്ഷകൾ നടത്താൻ മന്ത്രി കെ.ടി. ജലീൽ വൈസ് ചാൻസലർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ ധാരണയായി.

ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അവസാന വർഷക്കാർക്കു മുൻഗണന നൽകണം. ഓരോ സർവകലാശാലയും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്താണു തീയതി തീരുമാനിക്കേണ്ടത്. വിദ്യാർഥികൾക്കു സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകണം.

സർവകലാശാലാ പരിധിക്കു പുറത്തുള്ള ജില്ലകളിലെ വിദ്യാർഥികൾക്കു സ്വന്തം ജില്ലകളിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്നും നിർദേശമുണ്ട്.

അവസാനവർഷ കേരള ബിരുദ പരീക്ഷ ജൂൺ 2 മുതൽ

കേരള സർവകലാശാലയുടെ അവസാനവർഷ ബിരുദ പരീക്ഷകൾ ജൂൺ 2 മുതൽ നടത്തും. പ്രൈവറ്റ്് റജിസ്ട്രേഷൻ (അവസാന വർഷം) വിദ്യാർഥികൾക്കു ജൂൺ 3 മുതലും വിദൂര വിദ്യാഭ്യാസം (എസ്ഡിഇ) അഞ്ച്, ആറ് സെമസ്റ്റർ പരീക്ഷകൾ  ജൂൺ 2 മുതലുമാണ്.

പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷകൾ  ജൂൺ 22 മുതലും ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി  പരീക്ഷകൾ  ജൂൺ 23 മുതലും നടക്കും.ജൂൺ 1 മുതൽ സിബിസിഎസ് മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസുകളും പിജി മൂന്നാം സെമസ്റ്റർ ക്ലാസുകളും നിലവിൽ പൂർത്തീകരിക്കാനുള്ള നാലാം സെമസ്റ്റർ ക്ലാസുകളും ഓൺലൈനായി ആരംഭിക്കും. ഓൺലൈൻ ക്ലാസ് നടത്തുന്നതിനുള്ള  ക്രമീകരണം പ്രിൻസിപ്പൽമാർ ഒരുക്കണം.

പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം ആവശ്യമുള്ള സിബിസിഎസ് ആറാം സെമസ്റ്റർ വിദ്യാർഥികൾ സർവകലാശാലാ സ്റ്റുഡന്റ് പോർട്ടലിൽ ലോഗിൻ ചെയ്തു  24നു മുൻപു പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം.

Tags
Show More
Back to top button
Close