ടെഹ്‌റാന്‍: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ വെടിയേറ്റുമരിച്ചു. 61 വയസായിരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവയ്പില്‍ ഇസ്മയില്‍ ഹനിയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. 2017 മുതല്‍ ഹമാസ് തലവനാണ് ഇസ്മയില്‍. ടെഹ്‌റനിലെ ഇസ്മയിലിന്റെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.