ഹാരി പോട്ടര്‍ സിനിമകളിലെ കര്‍ക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസര്‍ മിനര്‍വ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടിയുടെ മരണം വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു. മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍സുമാണ് വിവരം ലോകത്തെ അറിയിച്ചത്.
ഹോഗ്വാര്‍ട്‌സ് മാജിക്ക് സ്‌കൂളിലെ പ്രൊഫസറുടെ റോള്‍ അവിസ്മരണീയമാക്കിയ ഡെയിം മാഗ്ഗി സ്മിത്ത് തന്റെ 67 ആം വയസ്സിലാണ് ഹാരി പോട്ടര്‍ സീരീസില്‍ അഭിനയിച്ച് തുടങ്ങുന്നത്. രണ്ട് തവണ ഓസ്‌കാര്‍ ജേതാവായ മാഗി സ്മിത്ത് ഡൌണ്‍ടൌണ്‍ ആബി എന്ന ടിവി ഷോയിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ബ്രിട്ടന്റെ പരമോന്നത ബഹുമതികളിലൊന്നായ ഓര്‍ഡര്‍ ഓഫ് ദി കമ്പാനിയന്‍സ് ഓഫ് ഓണര്‍ 2014ല്‍ ലഭിച്ചു. 60 ല്‍ അധികം സിനിമകളും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.
58 Less than a minute