ബെംഗളൂരു: ഹിജാബ് വിവാദം സംഘര്‍ഷങ്ങളിലേക്ക് നീങ്ങുന്നു. കര്‍ണാടകത്തില്‍ രണ്ടിടത്ത് സംഘര്‍ഷം നടന്നു. നല്ലൂരിലും ദാവന്‍ഗരയിലും നടന്ന സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു. നല്ലൂരില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകള്‍ കല്ലെറിഞ്ഞു. ഇവിടെ യുവാവിന് ക്രൂരമായി വെട്ടേറ്റു. തലയ്ക്കും നടുവിനും പരിക്കേറ്റ ദിലീപ് എന്നയാളെ വിദഗദ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇവിടെയാണ് കല്ലേറില്‍ സ്ത്രീക്ക് പരിക്കേറ്റത്. ഇതേസമയം തന്നെ കര്‍ണാടകയിലെ ദാവന്‍ഗരയിലും സംഘര്‍ഷം നടന്നു. നാഗരാജ് എന്നയാളെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പൊലീസ് ലാത്തിവീശി. നാഗരാജും ദിലീപും ഹിജാബ് നിരോധനത്തെ അനുകൂലിച്ചിരുന്നു.