BUSINESSBUSINESS NEWS

ഹിമോഫീലിയ രോഗികള്‍ക്ക് പരിപാലനവുമായി ടക്കേഡ

ന്യൂഡല്‍ഹി: ലോക ഹീമോഫീലിയ ദിനത്തില്‍ (ഏപ്രില്‍17) ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടക്കേഡ ഫാര്‍മസ്യൂട്ടിക്കലിന്റെ ഭാഗമായ ടക്കേഡ ഇന്ത്യ രാജ്യത്തെ ഹീമോഫീലിയ പരിപാലനത്തിനായുള്ള ശ്രമം തുടരും.
. ഇതിന്റെ ഭാഗമായി ബോധവല്‍ക്കരണം (അവയര്‍നസ്), പ്രാപ്യത (ആക്‌സസബിലിറ്റി), ലഭ്യത (അവയിലബിലിറ്റി) എന്നിങ്ങനെ മൂന്ന് ‘എ’കളെ അഭിസംബോധന ചെയ്യും.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഏകദേശം 1,36,000 ആണ്, ഇത് 10000 പുരുഷ ജനനങ്ങളില്‍ ഒന്ന് എന്ന നിലയിലാണ്. ഇതില്‍ 19,690 രോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹീമോഫീലിയയുടെ രോഗനിര്‍ണയ നിരക്ക് ഗണ്യമായി കുറവാണ്, ഏകദേശം 13 ശതമാനം. കുട്ടികള്‍ക്കിടയില്‍ ഹീമോഫീലിയ വര്‍ദ്ധിച്ചുവരുന്നത് ആശങ്കയാണ്, 18 വയസിന് താഴെയുള്ള 91 ശതമാനം രോഗികള്‍ക്ക് എപ്പിസോഡിക് തെറാപ്പി; അതായത് അടിയന്തര ഘട്ടങ്ങളില്‍ നല്‍കുന്ന, തെറാപ്പി ലഭിക്കുന്നു. ബന്ധപ്പെട്ടവര്‍ക്കിടയിലെ രോഗത്തെക്കുറിച്ചുള്ള അവബോധം, ചികിത്സാ കേന്ദ്രങ്ങളിലേക്കും തെറാപ്പിയിലേക്കും പ്രവേശനം, ഗുണനിലവാര ഘടക ലഭ്യത തുടങ്ങിയവ നിലവില്‍ വെല്ലുവിളിയാണ്.
ടക്കേഡ രോഗീ കേന്ദ്രീകൃത പ്രസ്ഥാനമാണ്, കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതത്തിന് അവരെ പിന്തുണയ്ക്കാനാണ് എല്ലാ ശ്രമവുമെന്നും രാജ്യത്തുടനീളമുള്ള മരുന്നുകള്‍ക്കപ്പുറം സമഗ്ര പരിചരണത്തിലൂടെ രോഗികളുടെ ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ തങ്ങള്‍ ഈ രംഗത്തെ പങ്കാളികളുമായി നിരന്തരം സഹകരിക്കുന്നു.
രാജ്യത്ത് ചികിത്സ മെച്ചപ്പെടുത്തുന്നതിനും രോഗികള്‍ക്ക് വിശാലമായ അവബോധം, പ്രാപ്യത, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനും ആന്റി ഹീമോഫിലിക് ഘടകത്തിന്റെ (എഎച്ച്എഫ്) വിശാലമായ ലഭ്യത എന്നിവ ഉറപ്പുവരുത്തുന്നുവെന്നും ടക്കേഡ ഇന്ത്യ മാര്‍ക്കറ്റ് ആക്‌സസ് ആന്‍ഡ്‌ ്രൈപസിങ് മേധാവി ഗോപാല്‍ അഗര്‍വാള്‍ പറഞ്ഞു.

Related Articles

Back to top button