ENTERTAINMENTMALAYALAM

ഹിറ്റ് സിനിമയുടെ ക്‌ളൈമാക്‌സ് പോലെ വിടവാങ്ങല്‍

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങളില്‍ ഞെട്ടലിലാണ് സിനിമാ ലോകം. നടനെന്ന നിലയില്‍ വിന്‍സ്ന്റ് ഗോമ്‌സ് പോലുള്ള കഥാപാത്രങ്ങള്‍ തന്ന് തന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് സഹായിച്ചത് അദ്ദേഹമാണന്നും അപ്രതീക്ഷിത വിടവാങ്ങല്‍ അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.
‘വല്ലാത്തൊരു സമയത്താണ് അദ്ദേഹത്തിന്റെ വിയോഗം. രാജാവിന്റെ മകന്‍ എന്ന സിനിമയിലൂടെ വലിയ മാറ്റം മലയാള സിനിമയില്‍ കൊണ്ടുവന്ന വ്യക്തിയാണ്. മോഹന്‍ലാല്‍ എന്ന നടന്‍ അറിയപ്പെടുന്ന രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ് എന്ന കരുത്തനായ ഡോണ്‍കഥാപാത്രം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. ആ കഥാപാത്രത്തെ ഇന്നും ജനം ഓര്‍മ്മിപ്പിക്കുന്നു. അത് അദ്ദേഹത്തിന്റെ വലിയ വിജയമാണ്.
പലര്‍ക്കും ഇല്ലാത്ത ഒരു പാട് കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. മൊഴി മാറ്റ സിനിമകളിലൂടെയും വലിയ മാറ്റം മലയാള സിനിമയിലേക്ക് അദ്ദേഹം കൊണ്ടുവന്നു. ഒരു നടനെന്ന നിലയില്‍ എന്റെ സിനിമാ ജീവിതത്തില്‍ ഒരുപാട് സഹായിച്ച കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റേതാണ്.
മരണം അംഗീകരിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയിലാണ് താനിപ്പോഴെന്നും മോഹന്‍ ലാല്‍ പറഞ്ഞു. അദ്ദേഹത്തിന് ഒപ്പം രാജാവിന്റെ മകന്‍ രണ്ടാമത് ചെയ്യാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല’. അദ്ദേഹം നമ്മെ വിട്ടു പോയെന്നും മോഹന്‍ലാല്‍അനുസ്മരിച്ചു.

തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നതെന്ന് പീന്നീട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.
സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നതായി മമ്മൂട്ടി അനുസ്മരിച്ചു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നതായി അദ്ദേഹം കുറിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു
ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര…
ഡെന്നീസിന്റെ വിടവാങ്ങല്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് നടന്‍ സുരേഷ് ഗോപിയും അനുസ്മരിച്ചു.അദ്ദേഹത്തിന്റെ ഒരുപട് സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. മനു അങ്കിള്‍ സിനിമയുടെ സമയത്ത് ലോക്കേഷനില്‍ ഷൂട്ടിംഗ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജഗതി ശ്രീകുമാരിന് എത്താല്‍ കഴിയാതെ വന്നതോടെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു. അദ്ദേഹം തന്ന കഥാപാത്രങ്ങളെല്ലാം എന്റെ സിനിമാ ജീവിതത്തില്‍ ശ്രദ്ധനേടിയതായിരുന്നു. എഴുത്തില്‍ പുതിയ മാനം കൊണ്ടുവന്നയാളായിരുന്നു ഡെന്നിസ് ജോസഫെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു.

Related Articles

Back to top button