AUTOFOUR WHEELER

ഹീറോ ഇലക്ട്രിക് ഉല്‍പ്പാദന ശേഷി രണ്ടര ലക്ഷമായി വര്‍ധിപ്പിക്കും

ലുധിയാന : ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ ഇലക്ട്രിക് രാജ്യത്തെ എല്ലാ മേഖലകളിലേക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയുടെ രൂപരേക അവതരിപ്പിച്ചു.
പ്രതിവര്‍ഷം 70,000 വാഹനങ്ങള്‍ എന്ന ഉല്‍പ്പാദന ശേഷി രണ്ടര ലക്ഷമായി ഉയര്ത്തും. ഇതിനു വേണ്ടി ലുധിയാനയിലെ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും രാജ്യത്തെ 600 ലധികം ഡീലര്‍മാരുടെ വിപുലമായ ശൃംഖലയയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ പര്യാപ്തമായ തരത്തില്‍ വെയര്‍ഹൗസുകളുടെ സാന്നിധ്യം വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു.
ക്ലീന്‍ , ഗ്രീന്‍ മൊബിലിറ്റിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഹീറോയുടെ സ്്കൂട്ടറുകള്‍ അനുയോജ്യമാണ്. ലൈറ്റ് വെയ്റ്റ് മുതല്‍ സിറ്റി സ്പീഡ് മുതല്‍ അതിവേഗ പെര്‍ഫോര്‍മന്‍സ് സ്‌കൂട്ടറുകള്‍ വരെയുള്ള ഓപ്ഷനുകളിലൂടെ ആദ്യമായി വാങ്ങുന്നവര്‍ക്കും വാഹന പ്രേമികള്‍ക്കും തിരഞ്ഞെടുക്കാന്‍ വിവിധ സ്‌കൂട്ടറുകള്‍ ബ്രാന്‍ഡ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹീറോയുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവിലും പൂജ്യം എമഷനിലും ലാസ്റ്റ് മൈല്‍ കണക്ടടിവിറ്റി വാഗ്ദാനം ചെയ്യുന്നു.
ഇത്യയില്‍ ഇതിനകം ഏകദേശം മൂന്നു ലക്ഷത്തിലധകം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. 13 വര്‍ഷമായി ഉപഭോക്താക്കള്‍ക്ക്് സുസ്ഥിര യാത്ര പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഹീറോ പ്രധാന പങ്കുവഹിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker