AUTOFOUR WHEELERLATEST

ഹുണ്ടായിയുടെ പ്രീമിയം 6 സീറ്റര്‍, 7 സീറ്റര്‍ എസ്‌യുവി അല്‍കാസാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: രാജ്യത്തെ ആദ്യ സ്മാര്‍ട്ട് മൊബിലിറ്റി സംവിധാന ദാതാവും തുടക്കം മുതല്‍ ഏറ്റവും വലിയ കയറ്റുമതിക്കാരും ആയ ഹൂണ്ടായ് മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ആറു സീറ്റര്‍, ഏഴു സീറ്റര്‍ പ്രീമിയം എസ്യു വി ആയ ഹുണ്ടായ് അല്‍കാസാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.
പെട്രോള്‍ മോഡലില്‍ ഏഴു സീറ്ററിന് പ്രസ്റ്റീജ് 16,30,300 രൂപ, പ്ലാറ്റിനം 18,22,300 രൂപ, ആറു സീറ്റര്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ പ്രസ്റ്റീജ് 16,45,300 രൂപ, സിഗ്‌നേചര്‍ 18,70,900 രൂപ, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പ്രസ്റ്റീജ് 17,93,300 രൂപ, പ്ലാറ്റിനം 19,55,900 രൂപ, സിഗ്‌നേചര്‍ 19,84,900 രൂപ എന്നിങ്ങനെയാണ് പ്രാരംഭ വില. ഡീസല്‍ മോഡലില്‍ ഏഴു സീറ്ററില്‍ പ്രസ്റ്റീജിന് മാനുവല്‍ ട്രാന്‍സ്മിഷന്‍ 16,53,300 രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 18,01,300 രൂപയുമാണ് വില. ഡീസല്‍ പ്ലാറ്റിനം വേരിയന്റില്‍ ഏഴു സീറ്ററിന് 18,45,300 രൂപയും ആറു സീറ്ററിന് (ഓട്ടോമാറ്റിക്) 19,78,900 രൂപയുമാണ്. ആറു സീറ്റര്‍ സിഗ്‌നേചര്‍ വേരിയന്റില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ 18,93,900 രൂപയും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 19,99,900 രൂപയുമാണ് പ്രാരംഭ വില. ഇവയെല്ലാം ഇന്ത്യയില്‍ എല്ലായിടത്തും ഒരേ വില എന്ന രീതിയിലാണു ലഭ്യമാക്കുന്നത്.
ആറ് എയര്‍ ബാഗുകള്‍, മുന്നിലും പിന്നിലുമുള്ള പാര്‍ക്കിങ് സെന്‍സറുകള്‍, ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ചുറ്റുമുള്ള കാഴ്ച ലഭ്യമാക്കുന്ന 360 ഡിഗ്രി ക്യാമറയുമായുളള മോണിറ്റര്‍ തുടങ്ങിയ സവിശേഷതകളും അല്‍കാസാറിനുണ്ട്. ഡീസല്‍ മോഡലില്‍ 20.4 കിലോമീറ്റര്‍ വരെയും പെട്രോള്‍ മോഡലില്‍ 14.5 കിലോമീറ്റര്‍ വരെയും ഇന്ധനക്ഷമതയാണ് അല്‍കാസാറിനുള്ളത്.
പ്രീമിയം ഡബിള്‍ ടോണ്‍ കോഗ്‌നാക് ബ്രൗണില്‍ ആഡംബര ഇന്റീരിയറുകളും മികച്ച സാങ്കേതികവിദ്യയും സംയോജിക്കുന്നതാണ് ഹുണ്ടായ് അല്‍കാസാറില്‍ ദൃശ്യമാകുന്നത്. മനസിന് കുളിര്‍മ നല്‍കുന്നതും അതേ സമയം ആകര്‍ഷകവുമായ കാറിനുള്ളിലെ അനുഭവങ്ങള്‍ നല്‍കുന്ന ഹുണ്ടായ് അല്‍കാസാറിന് ഈ വിഭാഗത്തിലെ ഏറ്റവും മുന്‍നിരയിലെ 2,760 എംഎം വീല്‍ ബെയ്‌സാണുള്ളത്. മറ്റു നിരവധി ആധുനീക, ഉന്നത സംവിധാനങ്ങള്‍ കൂടി ഇതിലുണ്ട്. വിവിധ ്രൈഡവിങ് സാഹചര്യങ്ങളില്‍ 15 ്രൈഡവ് ട്രാക്കുകളില്‍ ഹുണ്ടായ് അല്‍കാസാര്‍പരീക്ഷിച്ചിട്ടുമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker