കൊച്ചി: ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പുതിയ വെന്യൂ ജൂണ്‍ 16ന് ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഉപഭോക്താക്കളുടെ താല്പര്യങ്ങള് പരിഗണിച്ചു കൊണ്ട് പുറത്തിറക്കുന്ന പുതിയ ഹുണ്ടായ് വെന്യു ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കപ്പെടുന്ന കോംപാക്ട് എസ് യു വി കളില്‍ ഒന്നാണ്. ലിവ് ദ ലിറ്റ് ലൈഫ് എന്ന പ്രമേയവുമായാണ് പുതിയ ഹുണ്ടായ് വെന്യു എത്തുന്നത്.
ഹുണ്ടായിയോട് മഇന്ത്യന് ഉപഭോക്താക്കള്‍ മികച്ച താല്പര്യമാണു കാണിക്കുന്നതെന്നും 2020ലും 2021ലും ഏറ്റവും വില്‍ക്കപ്പെടുന്ന എസ് യു വി ബ്രാന്‍ഡ് ആയി ഹുണ്ടായിയെ മാറ്റിയെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഉണ്സൂ കിം പറഞ്ഞു.
ഇന്ത്യയിലേയും വിദേശത്തേയും ഉപഭോക്താക്കളെ പുതിയ ഹുണ്ടായ് വെന്യൂ ആവേശം കൊള്ളിക്കുമെന്നു തനിക്കുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.