KERALANEWS

‘ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയത്, വേണ്ടതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നൽകി’:കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

കൽപ്പറ്റ: വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. ഹൃദയം വിങ്ങിയാണ് പ്രധാനമന്ത്രി മടങ്ങിയതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവിതം എങ്ങനെയാണ് ഹനിക്കപ്പെടുന്നു എന്നതാണ് മോദി കണ്ടത്. വേണ്ടതെല്ലാം ചെയ്യുമെന്നാണ് മോദി പറഞ്ഞത്. യോ​ഗത്തിൽ ദുരന്തത്തിന്റെ കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം പരി​ഗണിക്കപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. നേരത്തെ, തീരുമാനിച്ചതിൽ നിന്നും വ്യത്യസ്ഥമായി സെന്റ് ജോസഫ് സ്കൂളിലാണ് സന്ദർശനം നടത്തിയത്. അവിടെ ദുരന്തബാധിതരെ കണ്ടു. ഡോക്ടർമാരും നേഴ്സും ഉൾപ്പെടെയുള്ള എല്ലാവരുമായും മോദി സംസാരിച്ചതായും സുരേഷ് ​ഗോപി പറഞ്ഞു. കൂടുതൽ സമയവും ദുരന്തമേഖലയിൽ മോദി ചിലവഴിച്ചെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Related Articles

Back to top button