കൊച്ചി: ഹോം അപ്ലയന്‍സസ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് രംഗത്തെ, ആഗോള തലത്തില്‍ തന്നെ മുന്‍നിരക്കാരായ ഹെയര്‍, റോബോട്ട് വാക്വം ക്ലീനര്‍ അവതരിപ്പിച്ചു. ഹെയറിന്റെ സ്മാര്‍ട്ട് വാക്വം ക്ലീനര്‍ സാങ്കേതിക വിദ്യയില്‍, 21 ്രൈഡ ആന്‍ഡ് വെറ്റ് മോപ് റോബോട്ട് വാക്വം ക്ലീനര്‍ ഇത്തരത്തില്‍ ആദ്യത്തേതാണ്.
2.4 ജിഎച്ച്‌സെഡ്‌െൈ വൈഫെ, ഗൂഗിള്‍ ഹോം അസിസ്റ്റന്റ് എന്നിവയോടു കൂടിയ ഹെയര്‍ വാക്വം ക്ലീനറില്‍, സ്മാര്‍ട്ട് ആഅപ്, വോയിസ് കണ്‍ട്രോള്‍, റിമോട്ട് കണ്‍ട്രോള്‍ എന്നിവയെല്ലാം ഉണ്ട്. ഹെയര്‍ റോബോട്ട് വാക്വം ക്ലീനര്‍ ലോകത്തിന്റെ ഏതു കോണില്‍ നിന്നും നിയന്ത്രിക്കാം.
ഏതു പ്രതലത്തിലും റോബോട്ട് വാക്വം ക്ലീനറിന്റെ പ്രവര്‍ത്തനം അതിശക്തമാണ്. സ്‌ക്രാച്ചസ് ഉള്‍പ്പെടെ ഉള്ളവയെ 2200 പിഎ അള്‍ട്രാ സ്‌ട്രോങ്ങ് സക്ഷന്‍ പവര്‍ വലിച്ചെടുക്കുന്നു. പരമ്പരാഗത വാക്വം ക്ലീനറുകളെ അപേക്ഷിച്ച്, പുതിയ വാക്വം ക്ലീനറിന് 2600 എംഎഎച്ച് ബാറ്ററി ബാക് അപ്പ് കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 2ഇന്‍ 1 ്രൈഡ ആന്‍ഡ് വെറ്റ് മോപ് സാങ്കേതിക വിദ്യ, ഓള്‍ റൗണ്ടര്‍ ക്ലീനിങ്ങിന് സഹായിക്കും.കൂടുതല്‍ പൊടിയും മറ്റും ശേഖരിക്കാന്‍ 600 മിലി ഡസ്റ്റബിന്‍ ആണ് പുതിയ വാക്വം ക്ലീനറിന്റെ പ്രത്യേകത. 350 മിലി ഇലക്ട്രോണിക് വാട്ടര്‍ ടാങ്ക് ആണ് മറ്റൊരു ഘടകം. ഏറ്റവും വലിയ ഇലക്ട്രോണിക് വാട്ടര്‍ ടാങ്കാണിത്. ബാറ്ററി ലെവല്‍ കുറയുമ്പോള്‍, റോബോട്ട് വാക്വം ക്ലീനര്‍ സ്വയം റീചാര്‍ജിംഗ് സ്‌റ്റേഷനില്‍ എത്തുന്ന ഓട്ടോ മാറ്റിക് സെല്‍ഫ് ചാര്‍ജിംഗ് ആണ് മറ്റൊരു സംവിധാനം.
സ്‌പോട്ട് ക്ലീന്‍, എഡ്ജ് ക്ലീന്‍ എന്നിവയും ഹെയര്‍ സ്മാര്‍ട്ട് ആപ്പില്‍ ഉണ്ട്. റോബോട്ട് വാക്വം ക്ലീനര്‍ ഏണിപ്പടികളില്‍ നിന്നും മറ്റും വീഴാതിരിക്കാന്‍ ക്ലിഫ് സെന്‍സര്‍ സഹായിക്കുന്നു.