BREAKINGKERALANEWS

ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം; ലക്ഷ്യം വെച്ചത് അയൽവാസിയെ; പരുക്കേറ്റത് കാമുകിക്ക്

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌. ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചുള്ള കൊലപാതക ശ്രമമാണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കർണാടകയിലെ ബാഗൽക്കോട്ടിലായിരുന്നു സംഭവം നടന്നത്. പരുക്കേറ്റ സ്ത്രീയുടെ കാമുകനായ സിദ്ധപ്പയെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.ബാസമ്മ എന്ന സ്ത്രീക്കാണ് സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. അയൽവാസിയായ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്താനായിരുന്നു ശ്രമിച്ചത്. അയൽവാസി വീട്ടിലില്ലാത്തതിനെ തുടർന്ന് കൊറിയർ വന്ന ഹെയർ ഡ്രയർ ബാസമ്മ വാങ്ങിവയ്ക്കുകയായിരുന്നു. പാഴ്സൽ തുറന്ന് ഹെയർ ഡ്രയർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. ബാസമ്മയുടെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു പോയിരുന്നു. സാങ്കേതിക കാരണം കൊണ്ട് ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​​ഗമനം.

Related Articles

Back to top button