ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. നിർമാതാവിന്റെ ഹർജിയിലാണ് നടപടി. ഒരാഴ്ചത്തേക്കാണ് നടപടി സ്റ്റേ ചെയ്തിരിക്കുന്നത്. അപ്പീൽ നൽകിയവരാരും കമ്മീഷനു മുന്നിൽ മൊഴി നൽകിയവരല്ലെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ വാദിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പൊതു താൽപ്പര്യമില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.റിപ്പോർട്ട് ആവശ്യപ്പെട്ടവരാരും നടപടികളുടെ ഭാഗമായിരുന്നില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. റിപ്പോർട്ട് ആവശ്യപ്പെടുന്നത് പ്രശസ്തി നേടാൻ വേണ്ടിയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. അവസാന നിമിഷം മാത്രം ഹർജിക്കാരൻ എന്തുകൊണ്ട് എതിർപ്പുമായി വന്നുവെന്ന് വിവരാവകാശ കമ്മീഷൻ ചോദിച്ചു. ഹർജിക്കാരന്റെ ഭയത്തിന് എന്ത് അടിസ്ഥാനമെന്നും വിവരാവകാശ കമ്മീഷൻ ചോദിച്ചു.
91 Less than a minute