കൊച്ചി: : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ 2023 ശ്രേണി ഹൈനെസ്
സിബി350, സിബി350ആര്‍എസ് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി.
സിബി350 ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളും സിബി350 ആര്‍എസ് ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകളിലും ലഭ്യമാണ്.
3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്ന 350സിസി എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍ സിലിണ്ടര്‍ ഒബിഡി2ബി മാനദണ്ഡമനുസരിച്ച് പിജിഎംഎഫ്ഐ സാങ്കേതികവിദ്യയോടും കൂടിയാണ് മോട്ടോര്‍സൈക്കിളുകള്‍ എത്തുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസ്ടി അടിയന്തര ഘട്ടങ്ങളില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആകുന്നതില്‍ നിന്നും തടയുന്നു.
ലാര്‍ജ് സെക്ഷന്‍ മുന്‍ സസ്പെന്‍ഷനും, പ്രഷറൈസ്ഡ് നൈട്രജന്‍ ചാര്‍ജ്ഡ് പിന്‍ സസ്പെന്‍ഷനുമാണ് ഇരു മോട്ടോര്‍സൈക്കിളിനുമുള്ളത്. കൂടാതെ എന്‍ജിന് സ്റ്റാര്‍ട്ട്, സ്റ്റോപ്പ് സ്വിച്ചും റൈഡര്‍മാരുടെ സുരക്ഷക്കായി ഹസാര്‍ഡ്സ് സ്വിച്ചും നല്‍കിയിട്ടുണ്ട്. റൈഡിംഗ് വേഗതയും ഫ്യുവല്‍ ഇന്‍ജക്ഷന്‍ അളവും മനസിലാക്കുന്നതിനുള്ള ഇക്കോ ഇന്‍ഡിക്കേറ്ററും ഉള്‍പ്പെടുത്തിയിട്ടുള്ള വാഹനങ്ങളില്‍ 15 ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണുള്ളത്.
ഹൈനെസ് സിബി350 മോഡലിന് 2,09,857 രൂപയിലും ഹൈനെസ് സിബി350ആര്‍എസിന് 2,14,856 (ഡല്‍ഹി എക്സ് ഷോറൂം) രൂപയിലുമാണ് വില ആരംഭിക്കുന്നത്.