BREAKING NEWSKERALA

ഹോണ്‍ മുഴക്കി ഇനി ആരും പായണ്ട… പിടിവീഴും

hornആലപ്പുഴ: കാതുതുളയ്ക്കുന്ന ഹോണ്‍മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ ഇനി 24 മണിക്കൂറും നീരീക്ഷണത്തിലായിരിക്കും. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ ഓപ്പേറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ബുധനാഴ്ചമുതലിറങ്ങും. വാഹനങ്ങളിലെ നിര്‍മിത ഹോണുകള്‍മാറ്റി പലരും ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇതു വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമാണ് പരാതികള്‍ കൂടുതല്‍. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ഡെസിബെല്‍ തുടങ്ങുന്നത്.
മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കും. പാര്‍ക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകളിലാകും പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ.
മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഞെട്ടിക്കുന്ന തരത്തിലാണു ചില ഹോണുകളുടെ ശബ്ദം. പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രക്കാരെ. പിന്നില്‍നിന്നുള്ള ഹോണടികേട്ട് ഇവര്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. തുടര്‍ച്ചയായി ഉച്ചത്തിലുള്ള ശബ്ദം മാനസിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും.
ശബ്ദം അളക്കുന്ന യൂണിറ്റാണ് ഡെസിബല്‍. ഇരുചക്രവാഹനങ്ങള്‍ക്ക് 80 ഡെസിബെലാണു ശബ്ദപരിധി. കാറുകള്‍ക്കും പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും 82 ഡെസിബെല്‍. 4,000 കിലോക്കു താഴെയുള്ള ഡീസല്‍, പാസഞ്ചര്‍ അല്ലെങ്കില്‍ ലഘുവ്യാവസായിക വാഹനങ്ങള്‍ക്ക് 85 ഡെസിബെല്‍. 4.00012,000 കിലോക്ക് ഇടയില്‍ ഭാരമുള്ള യാത്രാ/വ്യാവസായിക വാഹനങ്ങള്‍ക്ക് 89 ഡെസിബെല്‍ എന്നിങ്ങനെയാണു പരിധി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker