BREAKINGKERALA

ഹോസ്റ്റലടക്കം സൗകര്യമില്ല: ആരോഗ്യമന്ത്രിക്കെതിരെ സമരത്തിന് പത്തനംതിട്ടയില്‍ നഴ്സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍

പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിലാണ് പ്രതിഷേധം. ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ഇല്ലാത്തതിനാല്‍ സാമ്പത്തിക ബാധ്യത വന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തിയ സാഹചര്യം വരെ കോളേജിലുണ്ടായെന്ന് രക്ഷിതാക്കള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ കോളേജില്‍ നിന്ന് തുടങ്ങി ജനറല്‍ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളും നഴ്‌സിംഗ് കോളേജ് വിഷയം ഏറ്റെടുത്ത് സമരം തുടങ്ങിയിരുന്നു.
പ്രിന്‍സിപ്പലിന് കത്ത് നല്‍കി വയനാട്ടില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പഠനം നിര്‍ത്തിയെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സാമ്പത്തിക ബാധ്യതയാണ് കാരണം. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതിനാല്‍ ഇ- ഗ്രാന്റ് കിട്ടില്ല. സര്‍ക്കാര്‍ കോളേജായിട്ടും ഹോസ്റ്റല്‍ സൗകര്യമില്ല. വലിയ തുക മുടക്കി പുറത്ത് സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കണം. കോളേജിന് സ്വന്തമായി ബസ്സില്ല. സ്വന്തം ചെലവില്‍ ആശുപത്രികളില്‍ പരിശീലനത്തിന് പോകണം. ഇതെല്ലാം സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാനുകുന്ന ചെലവല്ല. ഐഎന്‍സി അംഗീകാരം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജ് പ്രവര്‍ത്തനം തുടങ്ങിയത്. ഒടുവില്‍ അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ആരോഗ്യ സര്‍വകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടിയും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി.

Related Articles

Back to top button