KERALALATEST

ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കും; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

 

ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോ​ഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കമാവുകയാണ്. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം ഏറ്റെടുത്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker