BREAKING NEWSKERALALATEST

അസാനി വരുന്നു; 2022ലെ ആദ്യ ചുഴലിക്കാറ്റ്, ജാഗ്രതൈ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ്. ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല. കേരളത്തില്‍ അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്ന് പ്രവചനമുണ്ട്.
ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ അത് ശ്രീലങ്ക നല്‍കിയ ‘അസാനി’ എന്നപേരില്‍ അറിയപ്പെടും. ‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനര്‍ഥം. മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശാവുന്ന അസാനി ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കും.
കേരളത്തില്‍ മഴമാപിനികള്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ 75 ശതമാനത്തിലും അധികം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button