BREAKING NEWSNATIONAL

ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് 64,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

ന്യൂഡല്‍ഹി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64000 കോടി രൂപയുടേതാണ് പദ്ധതി.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ പദ്ധതിക്കായി 64,180 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ മുതല്‍ പരിശോധന, ചികിത്സ, മരുന്ന്, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വിദൂരമേഖലകളില്‍ വരെ എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്നതിനാണ് സര്‍ക്കാരിന്റെ ഊന്നല്‍.
പദ്ധതിയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്കുകളിലും സംയോജിത പരിശോധന ലാബുകള്‍ സജ്ജീകരിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണ് പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജനയും നടപ്പിലാക്കുന്നത്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍
* അതീവശ്രദ്ധ ആവശ്യമുള്ള 10 സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിലുള്ള 17,788 ആരോഗ്യ കേന്ദ്രങ്ങള്‍ക്കു സഹായം.
*രാജ്യത്തെ എല്ലാ സംസ്ഥാനങ്ങിലെയും നഗരപ്രദേശങ്ങളില്‍ 11,024 ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
* രാജ്യത്തെ അതീവ ശ്രദ്ധ ആവശ്യമുള്ള 11 സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ സ്ഥാപിക്കുക.
* 602 ജില്ലകളിലും 12 കേന്ദ്ര സ്ഥാപനങ്ങളിലുമായി ക്രിറ്റിക്കല്‍ കെയര്‍ ആശുപത്രി ബ്ലോക്കുകള്‍ സ്ഥാപിക്കുക.
* ദേശീയ രോഗ നിവാരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക

Related Articles

Back to top button