BREAKING NEWSWORLD

ആളൊരു ‘താറാവിനത്തില്‍പ്പെട്ട പക്ഷി’, പക്ഷേ ആളേക്കണ്ടാല്‍ ഓടിച്ചിട്ടു കൊത്തും, ശല്യം കൂടിയതോടെ രണ്ടെണ്ണം പുറത്തിറങ്ങുന്നത് നിരോധിച്ചു

പ്രായമായ കാല്‍നടയാത്രക്കാരെ ആക്രമിക്കുകയും കുട്ടികളെ ഓടിക്കുകയും ചെയ്തതിന് രണ്ട് വാത്തകളെ ഒരു കനാല്‍ പ്രദേശത്ത് നിന്ന് നിരോധിച്ചു. ഇവ അതുവഴി നടക്കുന്നവരെ ആക്രമിക്കുന്നുവെന്ന് കാണിച്ച് കൗണ്‍സിലിന് പരാതികള്‍ കിട്ടുകയായിരുന്നു. ഒരു കീടനിയന്ത്രണ സംഘം അവയെ കനാലില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍, ഈ തീരുമാനം നിരവധി വിമര്‍ശനങ്ങള്‍ക്കും കാരണമായിത്തീര്‍ന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്വെന്റിലെ കനാലില്‍ മൊത്തം ഒമ്പത് വാത്തകളാണ് പാര്‍പ്പ് തുടങ്ങിയത്. സ്ഥിരമായി ഇവിടം സന്ദര്‍ശിച്ചിരുന്നവരാണ് ഇവയ്ക്ക് ഭക്ഷണം നല്‍കിയിരുന്നതും ഇവയെ നോക്കിയിരുന്നതും എല്ലാം. അവരെല്ലാം ഇപ്പോള്‍ അവിടെ നിന്നും വിലക്കിയിരിക്കുന്ന രണ്ട് വാത്തകളുടെ അവസ്ഥയോര്‍ത്ത് ആശങ്കാകുലരാണ്.
ഈ വാത്തകള്‍ പൊതുജനങ്ങളെ ആക്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ടോര്‍ഫെന്‍ കൗണ്‍സില്‍ അയച്ച കത്തില്‍ പറയുന്നു. വാത്തകളെ നീക്കം ചെയ്തതിന് ശേഷം ആളുകള്‍ നിരാശരാണ് എന്ന് സമീപത്ത് താമസിക്കുന്ന സാന്ദ്ര സ്റ്റീവന്‍സ് (59) പറഞ്ഞു. താനവിടെ സ്ഥിരം പോകാറുണ്ടായിരുന്നു. എന്നാല്‍, വാത്തകള്‍ ആരെയും ആക്രമിക്കുന്നത് കണ്ടിട്ടില്ല എന്നും അവര്‍ പറയുന്നു. വളരെ ചെറുപ്പമായിരുന്നപ്പോഴാണ് ആ വാത്തകള്‍ അവിടെ എത്തിയത്. അവ സ്വയം സംരക്ഷിക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അവ വലുതായി. അപ്പോള്‍ കുറച്ച് സ്വഭാവം മാറിയിരിക്കാം എന്ന് മറ്റ് അയല്‍ക്കാരും പറയുന്നു.
പക്ഷികളുടെ ഭാവി സുരക്ഷയെക്കുറിച്ച് അവര്‍ ആശങ്കാകുലരാണ്, അവയെ പുനരധിവസിപ്പിക്കുന്ന സംഘടനയായിരിക്കണമായിരുന്നു അവയെ നീക്കം ചെയ്യേണ്ടത് എന്നും അവര്‍ പറയുന്നു. പ്രായമായ സന്ദര്‍ശകരെ അടക്കം പലരെയും ആ വാത്തകള്‍ ആക്രമിക്കുന്നുണ്ട് എന്ന് പരാതി ലഭിച്ചിട്ടുണ്ട് എന്ന് കൗണ്‍സില്‍ പറയുന്നു. പരാതി അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ കൗണ്‍സില്‍ ഓഫീസറെയും വാത്ത ആക്രമിച്ചു എന്നും പറയുന്നു. ഏതായാലും വാത്തകളുടെ സുരക്ഷ ഉറപ്പാക്കും എന്നും അവര്‍ പറയുന്നുണ്ട്.

Related Articles

Back to top button