KERALANEWS

‘എതിർപ്പ് പാർട്ടിയോടല്ല, ചില പുഴുക്കുത്തുകളോട്’; വ്യാജ പോസ്റ്റിൽ പ്രതികരിച്ച് പി വി അൻവർ

മലപ്പുറം: വിവാദ​ങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. തനിക്ക് എതിർപ്പ് പാർട്ടിയോടല്ലെന്നും എതിർപ്പ് ചില പുഴുക്കുത്തുകളോടാണെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. തന്നെ വിജയിപ്പിക്കാൻ അധ്വാനിച്ച പ്രവർത്തകരെ തള്ളിപ്പറയില്ല. ‘ജയിച്ചത്‌ സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണ് നിലമ്പൂരിലെ പ്രവർത്തകർ. അവരെ നിരാശരാക്കുന്ന ഒരു വാക്ക്‌ പോലും തന്നില്‍ നിന്ന് ഉണ്ടാവില്ല. വ്യാജ സ്ക്രീൻഷോട്ട്‌ നിർമ്മിച്ച്‌ പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ലന്നും പി വി അൻവർ വ്യക്തമാക്കി.

Related Articles

Back to top button